കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലേക്ക്

By Web DeskFirst Published Oct 4, 2016, 5:39 AM IST
Highlights

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലേക്ക്. യാത്രക്കാരുടെ ഭാരത്തിന് തുല്യമായ മണല്‍ച്ചാക്കുകള്‍ നിറച്ചുളള പരീക്ഷണ ഓട്ടം ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെ വിജയകരമായി പൂര്‍ത്തായാക്കി.

900 യാത്രക്കാര്‍ കയറിയാല്‍ കൊച്ചി മെട്രോ ട്രയിനില്‍ യാത്ര എങ്ങനെയുണ്ടാകും? സാങ്കേതികംമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നാണണ് ആലുവ മുതല്‍ പാലാരിവ്ട്ടം വരെയുളള പരീക്ഷണ ഓട്ടത്തില്‍ പരിശോധിച്ചത്. ഇതിനായി യാത്രക്കാരുടെ ഭാരത്തിന് തുല്യമായി 900 മണല്‍ച്ചാക്കുകള്‍ കോച്ചുകളില്‍ കയറ്റി. ഇതുകൂടാതെ അല്‍സ്റ്റോമിന്‍റെയും കെഎംആര്‍എല്ലിന്‍റെയും ഉദ്യോഗസ്ഥരും കോച്ചില്‍ യാത്ര ചെയ്തു. പരീക്ഷണ ഓട്ടങ്ങളില്‍ ഏറ്റവും അവസാന ഘട്ടത്തിലാണ് ഭാരം കയറ്റിയുളള യാത്ര. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് അധികൃതര്‍. കഴിഞ്ഞ ഒരാഴ്ചയായി ആലുവ മുതല്‍ പാലാരിവട്ടം വരെ വിവിധ വേഗത്തില്‍ പരീക്ഷണ ഓട്ടം തുടര്‍ച്ചായിയ നടക്കുന്നുണ്ട്. അടുത്ത ഏപ്രിലിലാണ് യാത്രാ സര്‍വ്വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഡിസംബറില്‍ തന്നെ മെട്രോ ട്രയിന്‍ ഓടിതുടങ്ങുമെന്നാണ് കരുതുന്നത്.

click me!