കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യയാത്ര

Web Desk |  
Published : Jun 19, 2018, 07:50 AM ISTUpdated : Jun 29, 2018, 04:25 PM IST
കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യയാത്ര

Synopsis

പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം.

കൊച്ചി: ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവർക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴ ശക്തം, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, തൊടുപുഴ , മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത
മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടിൽ മഴ മാറി നിൽക്കുന്നു; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്