
കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാന്‍ സജ്ജമെന്ന് ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍. സുരക്ഷ പരിശോധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മെട്രോ ഉദ്ഘാടനം എന്ന് നടത്തണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.
വിഷുവിന് എത്തുമെന്ന് പ്രഖ്യാപിച്ച മെട്രോ സര്‍വീസ് അനന്തമായി നീളുന്നതിനിടെയാണ് ആശ്വാസമായി മെട്രോമാന്റെ പ്രഖ്യാപനം. മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധനയ്ക്കായി പദ്ധതിയുടെ ആദ്യഘട്ടം സജ്ജമാണ്. മെയ് മൂന്നിന് തുടങ്ങുന്ന പരിശോധന വിജയകരമാകുമെന്നതില്‍ സംശയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
മെയ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധന. ഈ പരിശോധന വിജയകരമായി പൂര്‍ത്തിയായാല്‍ മെട്രോ സര്‍വീസിനുള്ള അന്തിമ അനുമതി ലഭിക്കും. സര്‍വീസ് നടത്താനുള്ള നാല് ട്രെയിനുകളും ട്രാക്കും കമ്മീഷണര്‍ നേരത്തെ പരിശോധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് അവസാനത്തോടെ മെട്രോ യാത്രക്കാരുമായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ മെട്രോ അധികൃതര്‍ നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam