
കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലായി അഞ്ച് മാസം പിന്നിടുന്‌പോള്‍ പ്രതിദിന വരുമാനത്തില്‍ സ്ഥിരതയാര്‍ജ്ജിക്കുന്നു. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപ വരെയാണ് പ്രതിദിന വരുമാനം.മഹാരാജസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് നേട്ടം കൈവരിക്കാന്‍ സഹായകമായത്.
ഉദ്ഘാടന മാസത്തിലെ റെക്കോര്‍ഡ് വരുമാനം.മെട്രോയില്‍ യാത്ര ചെയ്തവര്‍, 46696 പേര്‍.വരുമാനം 1 കോടി 56 ലക്ഷത്തി ആറായിരത്തി അറനൂറ്റി നാല്പത്തി ഏഴ് രൂപ(1,566647).ആദ്യയാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ നേര്‍ പകുതില്‍ താഴെ മാത്രം. 22,640 പേര്‍. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കൊച്ചി മെട്രോയില്‍ കയറിയവര്‍ 26,540പേര്‍. എന്നാല്‍ ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജസ് വരെ സര്‍വ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582എത്തി. അതോടെ 7ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരുന്ന പ്രതിദിന ശരാശരി വരുമാനം 11,50248 പതിനൊന്ന് ലക്ഷത്തി അമ്പതിനായിരത്തി ഇരുനൂറ്റി നാല്പത്തിയെട്ട് രൂപയായി. എന്നാല്‍ മടക്കയാത്ര സൗജന്യമാണ് മികച്ച പ്രതികരണമുണ്ടാക്കിയിരിക്കുന്നത്.നവംബര്‍ 14 മുതല്‍ 23 വരെയുള്ള 9 ദിവസം കൊണ്ട് മാത്രം യാത്രക്കാരുടെ എണ്ണം നാല്പത്തി അയ്യായിരം കടന്നു.ഉദ്ഘാടനമാസത്തെ യാത്രക്കാരുടെ എണ്ണത്തിന് അടുത്ത്.
പരസ്യ ബോര്‍ഡുകളും,അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ളശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും,സ്ഥിരം യാത്രക്കാര്‍ക്കും പ്രത്യേക പാസും കൊണ്ടുവരുന്നതോടെ മെട്രോയില്‍ നിന്നുള്ള വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam