
കൊച്ചി മെട്രോയുടെ പണി പൂർത്തിയായ ആലുവ-പാലാരിവട്ടം പാതയിലാണ് ഇ ശ്രീധരനും സംഘവും ഇന്ന് പരിശോധന നടത്തിയത്. മോട്ടോർ ട്രോളിയിൽ നടത്തിയ പരിശോധനയിൽ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. കൊച്ചി മെട്രോയുടെ നിർമാണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ഈ ശ്രീധരൻ ആലുവ-പാലരിവട്ടം റൂട്ടിൽ മാർച്ച് അവസാനം മുതൽ ട്രെയിനുകൾ യാത്രക്കാർക്കായി ഓടിത്തുടങ്ങുമെന്ന് അറിയിച്ചു.
വിവിധ സ്റ്റേഷനുകളിലെ സിഗ്നൽ, ടെലി കമ്യൂണിക്കേഷൻ അടക്കമുളള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രീധരൻ നിർദേശിച്ചു. ആലുവ-പാലാരിവട്ടം റൂട്ടിലെ സിഗ്നൽ പരിശോധന അടുത്ത ഒരു മാസത്തേക്കുകൂടി തുടരാനും ഇ ശ്രീധരൻ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam