മുംബൈയിൽ ഊബർ യാത്രക്കിടെ നടി നിമിഷ നായർക്ക് ദുരനുഭവമുണ്ടായി. മദ്യപിച്ചതെന്ന് തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികർ കാർ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. നടി സംഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ: യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. മുംബയിലെ ബാന്ദ്ര നഗരത്തിലൂടെ ഊബർ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നതായി തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികർ വഴി തടയുകയും കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് നടി സമൂഹമാദ്ധ്യത്തിലൂടെ പങ്കുവച്ചത്. ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായതെന്നാണ് നടിയുടെ പോസ്റ്റ്.നിമിഷ ടാക്‌സിയിൽ സഞ്ചരിക്കവെ ഡ്രൈവർ ഒരു സ്‌കൂട്ടറിനെ മറികടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും നിമിഷ സഞ്ചരിച്ച ടാക്‌സിയെ പിന്തുടരാൻ തുടങ്ങി. പുലർച്ചെ നാലരയോടെയായിരുന്നു സംഭവമെന്ന് നിമിഷ പറയുന്നു.ഖേർവാഡി ഫ്‌ളൈ ഓവറിന് സമീപമാണ് സംഭവം. മദ്യപിച്ചതെന്ന് തോന്നിക്കുന്ന രണ്ടുപേർ, അക്രമികളായ ഗുണ്ടകൾ, അവരുടെ വാഹനത്തെ മറികടന്നതിന് എന്റെ ഊബർ ഡ്രൈവറെ മറികടന്നതാണ് പ്രകോപനമെന്ന് നടി പോസ്റ്റിൽ പറയുന്നു. ഹൈവേയുടെ നടുവിൽ ഞങ്ങളുടെ കാറിന് മുന്നിൽ അവർ സ്‌കൂട്ടർ നിർത്തി എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി.

അദ്ദേഹത്തോട് വളരെ മോശം ഭാഷയിൽ ചീത്തപറഞ്ഞു. ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും എന്നോട് വിൻഡോ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുകയും ചെയ്തെന്നും നിമിൽ പരാതി പെടുന്നു. ഞാൻ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടപ്പോഴാണ് അവർ പോയത്. പോകും മുമ്പ് അവർ കാറിന്റെ ചിത്രം പകർത്തിയെന്നും നിമിഷ വ്യക്തമാക്കുന്നു. സംഭവത്തിൽ മുംബൈ പൊലീസിന് ടാഗ് ചെയ്താണ് പോസ്റ്റ്. അതിക്രമത്തെ സംഭവിച്ച വിവരം ലഭിച്ചെന്നും ഈക്കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. വിഷയത്തിൽ നടപടി വേണമെന്ന് ആവശ്യം സൈബറിടങ്ങളിലടക്കം ശക്തമാകുകയാണ്.