
കൊച്ചി: സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസിലെ മുഖ്യകണ്ണി ബിജുവിനായായുള്ള തെരച്ചിൽ ശക്തമാക്കി അന്വേഷണസംഘം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കേസിന്റ വിശദാംശങ്ങൾ എൻഐഎയും ശേഖരിക്കുന്നുണ്ട്.
സീരിയൽ നടി സൂര്യയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധിപ്പിച്ചത് സ്വാമിയെന്ന് വിളിപ്പേരുള്ള ബിജുവാണ്. ഇയാളെ പിടികൂടിയാൽ മാത്രമേ കള്ളനോട്ടടിയുടെ ഉള്ളറകളിലേക്ക് കടക്കാനാകൂയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സിനിമ സീരിയൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ബിജു. ഇയാളുടെ സ്വദേശമായ വയനാട് ഉൾപ്പടെയുള്ള ജില്ലകളിലാണ് അന്വേഷണസംഘം തെരച്ചിൽ നടത്തുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. അതേസമയം കേസിന്റെ വിശദാംശങ്ങൾ എൻഐഐ ശേഖരിച്ചു തുടങ്ങി. അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണിത്. അന്വേഷണസംഘം പ്രതികൾക്കെതിരെ ഇതുവരെ യുഎപിഎ ചുമത്തിയിട്ടില്ല.
പിടിച്ചെടുത്ത നോട്ടുകൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരുക്കുകയാണ്. പരിശോധനാഫലം വന്നാൽ മാത്രം അത്തരം നടപടിയുണ്ടാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന സിഐ വി.എസ് അനിൽ കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam