സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് കൂട്ടുകെട്ടെന്ന് കോടിയേരി

Published : Oct 17, 2018, 12:44 PM ISTUpdated : Oct 17, 2018, 12:53 PM IST
സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് കൂട്ടുകെട്ടെന്ന് കോടിയേരി

Synopsis

സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണ് ഇപ്പോള്‍ നടക്കുന്നത്. കമ്മിറ്റിയിലെ കോൺഗ്രസ് പ്രധിനിധിയാണ് കെ സുധാകരൻ. മുസ്ലിം ലീഗ് നിലപാട് അവർക്ക് തന്നെ ദോഷം ചെയ്യുമെന്നും കോടിയേരി 

കാസര്‍ഗോഡ്: സിപിഎമ്മിനെ വിശ്വാസികളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസം രക്ഷിക്കാൻ പോരാടിയവരാണ് സിപിഎം. കമ്യുണിസ്റ്റുകൾ ഹിന്ദു വിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നു. ഗവൺമെന്റിന് സുപ്രിം കോടതി വിധി നടപ്പിലാക്കുകയല്ലാതെ വേറെ വഴി ഇല്ല. ബിജെപിക്കും കോൺഗ്രസിനും റിവ്യൂ ഹർജിനല്കമല്ലോ എന്ത് കൊണ്ട് നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചു. 

1991 ൽ ഹൈക്കോടതി സ്ത്രീ പ്രവേശനം വിലക്കിയപ്പോൾ സിപിഎം അപ്പീൽ പോയിട്ടില്ല. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയിൽ പോയത് ഇടതുപക്ഷമല്ല. ബിജെപിക്ക് മഹാരാഷ്ട്രയിൽ ഒരു നിലപടും കേരളത്തിൽ വേറൊരു നിലപാടുമാണ്. വിധിയെ ആദ്യം സ്വാഗതം ചെയ്തവർ ഇപ്പൊ എതിർക്കുന്നത് എന്തിനെന്ന് വ്യക്തമാണ്. 

സ്ത്രീകളുടെ അവകാശത്തിനെതിരെ സ്ത്രീകൾ തന്നെ സമരം ചെയ്യുകയാണ്. ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയും കാണുന്നുണ്ട്. ശബരിമലയില്‍ പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ട. 
ഒരു സമരത്തെ നേരിടാൻ കഴിയാത്തവരല്ല കേരള പൊലീസ് എന്നോർക്കണം. ശബരിമലയെ കലാപ ഭൂമിയാക്കാൻ അനുവധിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണ് ഇപ്പോള്‍ നടക്കുന്നത്. കമ്മിറ്റിയിലെ കോൺഗ്രസ് പ്രധിനിധിയാണ് കെ സുധാകരൻ. മുസ്ലിം ലീഗ് നിലപാട് അവർക്ക് തന്നെ ദോഷം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്