പയ്യന്നൂർ കൊലപാതകം; പ്രതികളെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് കോടിയേരി

Published : May 16, 2017, 01:02 AM ISTUpdated : Oct 05, 2018, 03:31 AM IST
പയ്യന്നൂർ കൊലപാതകം; പ്രതികളെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് കോടിയേരി

Synopsis

തിരുവനന്തപുരം: പയ്യന്നൂർ കൊലപാതകത്തില്‍ പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവർത്തകർ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

സംഭവത്തില്‍ പാർട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടി എടുക്കും. പൊലീസ്,രാഷ്ട്രീയമായി നോക്കാതെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നു പറഞ്ഞ കോടിയേരി ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാകുമോ എന്നും ചോദിച്ചു .

കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് ആവര്‍ത്തിച്ച കോടിയേരി പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ