വനിതാ സംവരണ ബില്ല്; കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

By Web DeskFirst Published Jan 8, 2018, 3:09 PM IST
Highlights

തിരുവനന്തപുരം: വനിതാ സംവരണ ബില്ല് പാർലമന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അംഗം കോടിയേരി ബാലകൃഷ്ണൻ. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ നേരത്തെ രാജ്യ സഭ പാസാക്കിയ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി

നിലവിൽ സംസ്ഥാനത്ത ക്രമസമാധാന നില ഭദ്രമാണ്. കഴിഞ യുഡിഎഫ് സർക്കാറിന്റെ കാലത്തെക്കാളും അക്രമവും മരണവും സംസ്ഥാനത്ത് കുറഞു. ഈ സാഹചര്യം ഇല്ലാതാക്കാനാണ് ആർ.എസ്.എസും ബിജെപിയും സംസ്ഥാനത്ത് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. 

. 23301 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 290 പേരാണ് പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് പത്ത് വർഷം പൂർത്തിയാക്കിയ കെ.പി സതീഷ് ചന്ദ്രൻ ഇത്തവണ സ്ഥാനമൊഴിയും. ഖാദി ബോർഡ് വൈസ് ചെയർമാനും  മുൻ ജില്ലാപഞ്ചായത്ത് അധ്യക്ഷനുമായ എൻ.വി ബാലകൃഷ്ണൻ മാസ്റ്റർക്കാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത.

click me!