
തിരുവനന്തപുരം:കീഴാറ്റൂർ വിഷയത്തിലെ കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫെഡറൽ ഘടനയെ തകർക്കാനാണ് കേന്ദ്രശ്രമം. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന സർക്കാരിനെ ചർച്ചയ്ക്ക് വിളിക്കാത്തത്. വികസനത്തിനെതിരായ സമരത്തെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയക്കളിയാണിതെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മ്മിക്കുന്നതിന്‍റെ സാധ്യതയറിയാന്‍ സാങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിക്കാനായി പുതിയ സാങ്കേതികസമിതിയെ നിയമിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സാന്നിധ്യത്തില്‍ കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. അതേസമയം തളിപ്പറമ്പിലെ റോഡിൽ മേൽപ്പാലം നിർമ്മിക്കാമെന്ന നിർദ്ദേശം നിതിൻ ഗഡ്കരി തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam