ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷിക്കേണ്ടെന്ന് കോടിയേരി

Published : Feb 26, 2018, 03:15 PM ISTUpdated : Oct 04, 2018, 04:55 PM IST
ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷിക്കേണ്ടെന്ന് കോടിയേരി

Synopsis

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധക്കേസ് സിബിഐ അന്വേഷിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബ് വധം കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് കോടിയേരി ആരോപിച്ചു‍. 

വീട്ടുകാര്‍ ആവശ്യപ്പെട്ടതുകൊണ്ട് കേസ് സിബിഐക്ക് വിടാനാകില്ലെന്നും കോടിയേരി പറഞ്ഞു. പ്രതികള്‍ പിടിയിലാകുന്നതിന് മുന്‍പാണ് ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് മന്ത്രി എകെ.ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്നും കോടിയേരി കോഴിക്കോട് വിശദീകരിച്ചു.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
പുലർച്ചെ ഇഡി ഉദ്യോ​ഗസ്ഥർ, കൂട്ടിന് എടിഎസും കേന്ദ്ര ഏജൻസികളും, ഭീകരവാദത്തിനുള്ള ഫണ്ട് പിടികൂടാൻ 40 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന