സാമ്പത്തിക ബാധ്യത വന്നാലും പ്രമോഷൻ‍ നൽകും. ടെക്നിക്കൽ മുതൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രമോഷൻ വരുന്നു. എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമുണ്ടാകുമെന്നും അർഹരായവർക്ക് പ്രമോഷൻ നൽകുമെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ വ്യക്തമാക്കി. സാമ്പത്തിക ബാധ്യത വന്നാലും പ്രമോഷൻ‍ നൽകും. ടെക്നിക്കൽ മുതൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല തീർത്ഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണ്. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവ് നിലവിലുണ്ട്. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.