ജനജാഗ്രതായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറിലെന്ന് ആരോപണം

Published : Oct 25, 2017, 11:19 PM ISTUpdated : Oct 05, 2018, 04:07 AM IST
ജനജാഗ്രതായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറിലെന്ന് ആരോപണം

Synopsis

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്ര വിവാദത്തില്‍. കോഴിക്കോട് കൊടുവള്ളിയിലെത്തിയ യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന ആരോപണവുമായി ലീഗും ബി.ജെ.പിയും രംഗത്തെത്തി.

കൊടുവള്ളിയില്‍ കോടിയേരിയെ സ്വീകരിച്ചത് പൊണ്ടിച്ചേരി രജിസ്റ്റേഷനിലുള്ള ബി.എം.ഡബ്ല്യൂ മിനി കൂപ്പര്‍ കാറിലാണ്. രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം ഈ വാഹനം ഫൈസല്‍ കാരാട്ട് എന്നയാളുടേതാണ്. ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട്  കോഫേപോസെ ചുമത്തപ്പെട്ട് അറസ്റ്റിലായ ആളാണ് കാരാട്ട് ഫൈസല്‍. ഡി.ആര്‍.ഐയുടെ അന്വേഷണവും ഇയാള്‍ നേരിട്ടിരുന്നു.  കോടിയേരി ബാലകൃഷ്ണനൊപ്പം കാറില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും ഉണ്ടായിരുന്നു.

സ്വീകരണ സ്ഥലത്ത് നിന്ന് യോഗം നടക്കുന്നിടത്തേക്ക് കാരാട്ട് ഫൈസലിന്‍റെ വാഹനത്തില്‍കോടിയേരി യാത്ര ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നാണ് ബി.ജെ.പിയും ലീഗും ആവശ്യപ്പെട്ടു. സ്വര്‍ണ്ണ കടത്ത് കേസില്‍ അറസ്റ്റിലാകുന്ന സമയം വാഹന ഉടമയായ കരാട്ട് ഫൈസല്‍ കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്നു. സംഭവത്തോട് സി.പി.എം പ്രതികരിച്ചിട്ടില്ല. എന്തായാലും ജനജാഗ്രതാ യാത്രക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനം പ്രാദേശിക പാര്‍ട്ടി ഘടകമാണ് തയ്യാറാക്കിയതെന്നും ആരുടേതാണെന്ന് താന്‍ അന്വേഷിച്ചില്ലെന്നുമാണ് കോടിയേരി പ്രതികരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി