
അമ്പലങ്ങള്‍ കേന്ദ്രികരിച്ച് ആര്‍ എസ്സ് എസ്സ് ശാഖകള്‍ ആയുധ പരിശിലനം തുടര്‍ന്നാല്‍ അസ്ഥലങ്ങളില്‍ സി പി ഐ എം റെഡ് വോളന്റിയര്‍മാര്‍ പരിശീലനം തുടങ്ങുമെന്ന് കോടിയേരി പറഞ്ഞു. പത്തനംതിട്ടയില്‍ ബി ജെ പി വിട്ട് സി പി ഐ എമ്മിലെത്തിയവര്‍ക്ക് സ്വികരണം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
അമ്പലങ്ങള്‍ വര്‍ഗ്ഗിയ വത്കരിക്കാനാണ് ആര്‍ എസ്സ് എസ്സ് ശ്രമം. ഇത് വിശ്വാസികള്‍ തടയണം. അമ്പലങ്ങള്‍ വിശ്വാസികളുടെ വകയാണ് അവിടെ ആയുധ പരിശീലനം പാടില്ല. ക്ഷേത്രങ്ങള്‍ ഏതെങ്കിലും രാഷ്ട്രിയ പ്രസ്താനങ്ങളുടെ വകയല്ല. ആര്‍ എസ്സ് എസ്സ് ക്ഷേത്രങ്ങള്‍ കേന്ദ്രികരിച്ച് നടത്തുന്ന അയുധ പരിശീലനം നിര്‍ത്തിയില്ലങ്കില്‍ അവിടങ്ങള്‍ സി പി ഐ എം വോളന്റിയര്‍മാര്‍ പരിശീലനം തുടങ്ങുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ബി ജെ പി മുന്‍ സംസ്ഥാന സെക്രട്ടറി എ ജി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെ നാല്‍പത് ആര്‍ എസ്സ് എസ്സ് കുടുംബങ്ങള്‍ നിന്നുള്ളവര്‍ സി പി ഐ എം അംഗത്വം സ്വീകരിച്ചുവെന്ന് ബി ജെ പി വിട്ടവര്‍ പറയുന്നു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗികരിക്കാന്‍ തയ്യാറാകുന്നില്ലന്നും പാര്‍ട്ടി വിട്ടവര്‍ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam