
ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടിവ് ഓഫീസറുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കും. അതേസമയം ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍ വന്ന സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനെന്ന പേരിലാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ കെ എന്‍ സതീഷ് വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയത്. ക്ഷേത്ര സുരക്ഷയെ തന്നെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് അഡ്മിസ്‌ട്രേറ്റ് ഓഫീസര്‍ കൂടിയായ ജില്ലാ ജഡ്ജി വയലസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 16 സെറ്റുകള്‍ പിടിച്ചെടുത്തു. വയര്‍ലെസ് സെറ്റുകള്‍ വിതരണം ചെയ്ത കമ്പനിക്ക് ലൈസന്‍സ് പോലും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ക്ഷേത്ര സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷിനെതിരെ ഭരണ സമിതി ഉന്നയിക്കുന്ന പ്രധാന ആരോപണം. സുപ്രീംകോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കും. എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്ന് നേരത്തെ തന്നെ തിരുവിതാംകൂര്‍ രാജ കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് കെ എന്‍ സതീഷിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam