മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് യുവാവ് കൊല്ലപ്പെട്ടു

By Web TeamFirst Published Nov 25, 2018, 10:46 PM IST
Highlights

കൊല്‍ക്കത്തയില്‍ ഞായറാഴ്ച രാവിലെ 6.30ന് ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപ്പാസിൽ വച്ചായിരുന്നു സംഭവം. കേസിൽ കൊൽക്കത്തയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന അതിഥി  അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊൽക്കത്ത: മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ ഞായറാഴ്ച രാവിലെ 6.30ന് ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപ്പാസിൽ വച്ചായിരുന്നു സംഭവം. കേസിൽ കൊൽക്കത്തയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന അതിഥി അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവം നടന്ന ദിവസം ട്രാഫിക് സിഗ്നൽ തെറ്റിച്ച് കാർ ഒാടിച്ച് പോയ യുവതി ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു യുവാവിന്റെ നേരെ കാറിടിച്ച് കയറ്റുകയായിരുന്നു. അതിവേഗത്തിൽ ഒാടിച്ചുവന്ന കാർ യുവാവിന് ഇടിച്ചിട്ടും നിർത്താതെ തൊട്ടടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലാണ് നിർത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കാർ സ‍ഞ്ചരിച്ച വഴികളിലെ സിസിടിവി പരിശോധിക്കുകയും യുവതിയെ പിടികൂടുകയുമായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
 
തുടർന്ന് യുവതിയുടെ രക്തം പരിശോധിച്ചതിൽ‌ കൂടിയ അളവിൽ മദ്യം ശരീരത്തിൽ കടന്നതായി കണ്ടെത്തി. പാർക്ക് സ്ട്രീറ്റിലെ പബിൽനിന്നും സുഹൃത്തുക്കളുമായി വീട്ടിലേക്ക് തിരിച്ചതായിരുന്നു യുവതി. സുഹൃത്തുക്കളെയെല്ലാം അവരവരുടെ വീടുകളിലിൽ ഇറക്കി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  

ലെതർ കോപ്ലക്സിലെ ജോലിക്കാരാനാണ് മരിച്ചത്. യുവാവിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല.  

click me!