കൊല്ലം മീറ്റര്‍ കമ്പനിയുടെ പുനരുദ്ധാരണം അനിശ്ചിതത്വത്തില്‍

By Web DeskFirst Published Jul 22, 2016, 7:34 AM IST
Highlights


1950ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കമ്പനി. 1957ല്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു കാലത്ത് കൊല്ലത്തിന്റെ അഭിമാനമായിരുന്ന മീറ്റര്‍ കമ്പനി ഇന്ന് അതിജീവനത്തിനായി കിതയ്ക്കുകായാണ്. വൈദ്യുത മീറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും പരിശോധിക്കുന്നതിനായുള്ള ലാബ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. അസംബ്ലിംഗ് ടാബ്‌ളും ഒഴിഞ്ഞ് കിടക്കുന്നു. ജീവനക്കാരെ മറ്റു ജോലികള്‍ക്കായി നിയമിച്ചു. കെഎസ്ഇബിയില്‍ നിന്നും ഓര്‍ഡര്‍ കിട്ടാത്തതാണ് പ്രധാന കാരണം.

അഞ്ഞൂറില്‍ അധികം ജീവനക്കാര്‍ ആദ്യകാലത്ത് കമ്പനിയില്‍ ഉണ്ടായിരുന്നു. ഇന്നുള്ളത് 85 പേര്‍ മാത്രം. ഇവരില്‍ തന്നെ പലരും മറ്റു വകുപ്പുകളില്‍ ഡപ്യൂട്ടേഷനിലുമാണ്.

ജല അതോറിറ്റിക്കുവേണ്ടി വാട്ടര്‍ മീറ്റര്‍ നിര്‍മിക്കുന്നതിന് 2014ല്‍ തുടങ്ങയ പദ്ധതി ഉദ്ഘാടനത്തില്‍ ഒതുങ്ങി. യന്ത്ര സാമഗ്രികള്‍ നശിച്ചു. സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ഫണ്ട് പലപ്പോഴും ശമ്പളം നല്‍കുന്നതിന് പോലും തികയില്ല. ദീര്‍ഘ ദൃഷ്ടിയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും ആധുനിക സാങ്കേതിക വിദ്യകളോട് കാണിച്ച വിമുഖതയുമാണ് കമ്പനിയെ ഈ ദുര്‍ഘതിയിലെത്തിച്ചത്.

click me!