കന്യാസ്ത്രീയുടെ മരണം: ദുരൂഹതയുണർത്തി മുടിയും ചോരപ്പാടുകളും

Published : Sep 10, 2018, 12:46 PM ISTUpdated : Sep 19, 2018, 09:18 AM IST
കന്യാസ്ത്രീയുടെ മരണം: ദുരൂഹതയുണർത്തി മുടിയും ചോരപ്പാടുകളും

Synopsis

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

മഠത്തിലെ മുറിയിൽ നിന്നു പുറത്തേക്കുള്ള വഴിയിൽ ചോരപ്പാടുകൾ കണ്ടത് ആശങ്കയുണർത്തി. മുറിക്കുള്ളിൽ നിന്നു മുറിച്ച നിലയിൽ മുടി കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത വർധിച്ചു. മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ  പരിശോധനയ്ക്ക് അയക്കും.

പ്രദേശവാസികളിൽ ചിലരും ആശ്രമവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് 10 മണിയോടെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു വലയുമായി അഗ്നിശമന സേനയും പിന്നാലെ പത്തനാപുരം പൊലീസും എത്തി. ചോരപ്പാടുകളും മുടിയും കണ്ടതിനാൽ ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

സിസ്റ്റർ സി.ഇ.സൂസമ്മയുടെ പോസ്റ്റുമോർട്ടം അൽപസമയത്തിനുള്ളിൽ പൂര്‍ത്തിയാകും. തിരു .മെഡിക്കൽ കൊളജിലെ ഫൊറൻസിക് മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ