
കൊല്ലം: ഇളമ്പലിലെ ഭൂമി കയ്യേറ്റം ജില്ലാ കളക്ടർ അന്വേഷിക്കും.നെൽവയൽ തണ്ണീർത്തട നിയമം വന്നതിന് ശേഷവും ചിലർ വയൽ നികത്തിയെന്ന് പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തില്‍ തഹസിൽദാരോട് വിശദീകരണം ആവശ്യപ്പെട്ടതായും മൂന്ന് ദിവസത്തിനകം സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും കൊല്ലം കളക്ടർ ഡോ. കാർത്തികേയൻ അറിയിച്ചു.
ഇളമ്പലിയില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ഒരുങ്ങിയ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തതോടെയാണ് കയ്യേറ്റവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിവാദമായത്. വര്‍ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലം മുമ്പ് വയലായിരുന്നു എന്നാരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയതിനു പിന്നാലെയായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ എഐവൈഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam