പി.വി. അൻവർ എംഎൽഎയുടെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്

By Web DeskFirst Published Jun 30, 2018, 9:27 AM IST
Highlights
  • ദുരന്തനിവാരണ അതോറിറ്റി നൽകിയ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ട്
     

മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ പാർക്കിന് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തിന്‍റെ തീരുമാനം. ദുരന്തനിവാരണ അതോറ്റിയുടെ സ്റ്റോപ്പ് മെമ്മോ അടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അൻവറിന്‍റെ അപേക്ഷ പഞ്ചായത്ത് തള്ളി. പാർക്കിന്‍റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും.  പാര്‍ക്കിന് ദുരന്തനിവാരണ അതോറിറ്റി നൽകിയ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ട്. 

പ്രദേശത്ത് ദുരന്ത സാധ്യതയുണ്ടോയെന്നതിനെക്കുറിച്ച് ജിയോളജി വകുപ്പും സിഡബ്യുആര്‍ഡിഎമ്മും സാങ്കേതിക പഠനം പൂർത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയയാണ്. ഹൈക്കോടതിയില്‍ പാര്‍ക്കിന് ലൈസന്‍സ് നല്കിയതിനെതിരെ കേസുമുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ തീരുമാനം. അതീവ പരിസ്ഥിതിലോല മേഖലയിൽ പാർക്കിന് ലൈസൻസ് നൽകിയ പഞ്ചായത്തിന്‍റെ തീരുമാനം തുടക്കത്തിലെ വിവാദമായിരുന്നു. 

യുഡിഎഫാണ് കു‍ടരഞ്ഞിപ്പഞ്ചായത്ത് ഭരിക്കുന്നത. ലൈസന്‍സ് റദ്ദാക്കണമെന്ന വിഎം സുധിരനും കെപിസിസി പ്രസി‍ഡണ്ടും അടക്കമുള്ളവരുടെ നിര്‍ദ്ദേശം ഭരണസമിതി മറികടന്നത് തര്‍ക്കവിഷയമായിരുന്നു. കഴിഞ്ഞയാഴ്ച മേഖലിയിലാകെ ദുരന്തമുണ്ടായപ്പോള്‍ പിവിആര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന മലയിലും ഉരുള്‍പ്പൊട്ടിയിരുന്നു. എന്നാല്‍ പഞ്ചായത്തും റവന്യൂ വകുപ്പ് ഇത് മറച്ചവെക്കുകയായിരുന്നു. എഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് കൊണ്ടു വന്നതോടെയാണ് മറ്റു വഴികളില്ലാതെ പഴയ തീരുമാനം പഞ്ചായത്ത് പുനപരിശോധിച്ചത്.
 

click me!