സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്.
കൊല്ലം: സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ആണ് ലീഗിൽ ചേർന്നത്. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മറ്റൊരു സിപിഎം മുതിർന്ന വനിതാ നേതാവ് കൂടി പാർട്ടി വിടുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജ ചന്ദ്രബാബുവിന് പാർട്ടി അംഗത്വം നൽകിയത്. സിപിഎം ജില്ലാ നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് സുജ ചന്ദ്രബാബു പാർട്ടി വിടുന്നത്.
