
കാസര്‍കോട്: വിഷുവിന് കണിയൊരുക്കാൻ ഇനി കൊറിയൻ കൊന്നപൂവും. വർഷം മുഴുവൻ പൂവിടുന്ന കൊറിയൻ കൊന്നയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കാസർകോട് പടന്നക്കാട് കാർഷിക കോളേജിലാണ് കൊറിയൻ കൊന്നമരം പൂവിട്ട് നിൽക്കുന്നത്.
കണിക്കൊന്നപോലെ കുലകളായാണ് പൂക്കൾ. കാനഡയാണ് ഈ കുഞ്ഞൻ കൊന്നയുടെ ജന്മദേശം. പക്ഷേ കൊറിയൻ പേരിലാണ് അറിയപ്പെടുന്നത്. പൂക്കൾ ഇത്തിരി വലുതാണെന്നതൊഴിച്ചാൽ നാടൻ കൊന്നയുമായി ഒരു വിത്യാസവുമില്ല. ഒന്നരയടി പൊക്കമെ ഉള്ളൂ. വർഷം മുഴുവൻ പൂവിടുന്നതിനാൽ അലങ്കാര ചെടിയായും കൊറിയൻ കൊന്ന വളർത്താം.
മൂന്ന് വർഷം മുമ്പ് നട്ട വിത്താണിപ്പോൾ പൂത്തുലഞ് നിൽക്കുന്നത്. കൊറിയൻ കൊന്നയുടെ തൈകൾക്കായി ദിവസം ഏറെ ആവശ്യക്കാരാണ് ഇവിടെ എത്തുന്നത്. മുപ്പത് രൂപമുതലാണ് കാർഷികകോളേജിൽ തൈകളുടെ വില. വൈകാതെ കൊറിയൻ കൊന്ന കേരളത്തിലും വേരുറപ്പിക്കുമെന്ന് ഉറപ്പ്. വിഷുപ്പുലരിയിൽ കണിയൊരുക്കാനും ഈ കൊന്നപ്പൂക്കളെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam