ഉണ്ണിയേശുവിന്‍റെ ജനനം ആഘോഷിച്ച് ആടിത്തിമിർത്ത് 'മാതാവ്'; വൈറലായി വീഡിയോ

Published : Dec 26, 2018, 10:41 PM ISTUpdated : Dec 27, 2018, 09:41 AM IST
ഉണ്ണിയേശുവിന്‍റെ ജനനം ആഘോഷിച്ച് ആടിത്തിമിർത്ത് 'മാതാവ്'; വൈറലായി വീഡിയോ

Synopsis

ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'ഗബ്രിയേലിന്റെ ദർശന സാഫല്യമായി' എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മാതാവിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

കോതമംഗലം: പുൽക്കൂട്ടില്‍ ഉണ്ണിയേശുവിനെ കയ്യിലെടുത്ത് ഇരിക്കുന്ന മാതാവ് ക്രിസ്തുമസ് കരോളുകളിലെ പ്രധാന കാഴ്ചയാണ്. എന്നാൽ, ആ പതിവുകാഴ്ചയെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് കോതമംഗലത്തുനിന്നുള്ള കരോൾ സംഘം. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'ഗബ്രിയേലിന്റെ ദർശന സാഫല്യമായി' എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മാതാവിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

നെല്ലിമറ്റത്തെ ക്രിസ്തുമസ് ആഘോഷത്തിൽ നിന്നാണ് വ്യത്യസ്തമായ ഈ കരോൾ കാഴ്ച. നേരത്തെ, സിനിമ ഗാനങ്ങളില്‍ നിന്ന് കടം കൊണ്ട് കരോള്‍ ഗാനങ്ങള്‍ ഹിറ്റായി മാറിയിരുന്നു. നരന്‍ എന്ന ചിത്രത്തിലെ 'വേല്‍മുരുക' എന്ന ഗാനത്തെ കരോള്‍ ഗാനമാക്കി മാറ്റി അവതരിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങള്‍ തരംഗമായരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ
ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ...ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ വേണം : മന്ത്രി വി. അബ്ദുറഹ്മാൻ