വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു; പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍

By Web TeamFirst Published Dec 20, 2018, 8:49 PM IST
Highlights

തടസം നില്‍ക്കുന്നത് പൊലീസാണെന്ന് റമ്പാന്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. കോതമംഗലം പള്ളിയില്‍ കയറാന്‍ റമ്പാന്‍ ഏഴ് മണിക്കൂറിലധികമായി പുറത്ത് നില്‍ക്കുകയാണ്. വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പിന്നോട്ടില്ലെന്നുമാണ് റമ്പാന്‍റെ നിലപാട്.

കോതമംഗലം: പള്ളിക്കുള്ളില്‍ കയറുംവരെ പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍. വികാരിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരു. തടസം നില്‍ക്കുന്നത് പൊലീസെന്നും റമ്പാന്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. കോതമംഗലം പള്ളിയില്‍ കയറാന്‍ റമ്പാന്‍ ഏഴ് മണിക്കൂറിലധികമായി പുറത്ത് നില്‍ക്കുകയാണ്. വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പിന്നോട്ടില്ലെന്നുമാണ് റമ്പാന്‍റെ നിലപാട്.

ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ ഓർത്തഡോക്സ് റമ്പാനായ തോമസ് പോൾ ആരാധന നടത്താന്‍ എത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍  പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു.


 

click me!