കോട്ടയത്ത് ദമ്പതികളെ കാണാതായിട്ട് 12 ദിവസം; ഇരുട്ടില്‍ തപ്പി പോലീസ്

Published : Apr 18, 2017, 12:02 PM ISTUpdated : Oct 05, 2018, 12:30 AM IST
കോട്ടയത്ത് ദമ്പതികളെ കാണാതായിട്ട് 12 ദിവസം; ഇരുട്ടില്‍ തപ്പി പോലീസ്

Synopsis

കോട്ടയം: കോട്ടയത്ത് ദമ്പതികളെ കാണാതായി പന്ത്രണ്ടു ദിവസമായിട്ടും പൊലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണത്തില്‍ തുമ്പൊന്നും കിട്ടിയില്ല. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അയല്‍ സംസ്ഥാനങ്ങളിലടക്കം തിരിച്ചില്‍ നടത്തിയിരുന്നു. കോട്ടയം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും ഭാര്യ ഹബീബയെയും ഈ മാസം ആറിനാണ് കാണാതായത്. മക്കള്‍ക്ക്  ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞാണ് പുതിയ കാറില്‍  ഇരുവരും വീടു വിട്ടിറങ്ങിയത്. 

എന്നാല്‍ വീട് വിട്ടിറങ്ങിയ ഇവര്‍  പുലര്‍ച്ചെയായിട്ടും മടങ്ങിയെത്തിയില്ല. മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളും ദമ്പതികള്‍ എടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. എന്നാല്‍ വീടിന് സമീപത്തുള്ള സ്ഥലത്തു കൂടി കാര്‍ കടന്നു പോകുന്നതിന്റെ ഒരു ദൃശ്യം മാത്രമാണ് കിട്ടിയത്. 

തമിഴ്‌നാട്ടിലെ അടക്കം പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊലീസെത്തി. ഈ തിരച്ചലില്‍ ഒന്നും കാര്യമായ തെളിവ് കിട്ടിയില്ല. ഹബീബയുടെ സഹോദരന്‍ ഷിഹാബ് സ്വന്തം നിലയില്‍ കാസര്‍കോട്ടും പൊന്നാനയിലുമൊക്കെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. നേരത്തെ അപകടം പറ്റിയതാകാമെന്ന സാധ്യത കണക്കിലെടുത്ത് മീനച്ചിലാറ്റില്‍ പൊലീസും അഗ്‌നിശമന സേനയും തിരച്ചില്‍ നടത്തിയിരുന്നു. 

പുതിയ സാഹചര്യത്തില്‍ ആറ്റിലും കായലിലും വീണ്ടും തിരച്ചില്‍ നടത്താന്‍ പൊലീസ് ആലോചിക്കുന്നു. മാതാവിന്റെ മരണശേഷം ഹാഷിം മാനസികാ അസ്വാസ്ഥ്യം കാട്ടിയിരുന്നു. എന്നാല്‍ വീടു വിട്ടു പോകുന്ന സമയത്ത് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ