ബിഷപ്പ് കുറ്റക്കാരനെന്ന് കണ്ടെത്തിയതായി പൊലീസ്; അറസ്റ്റ് ഇന്നു തന്നെ

By Web TeamFirst Published Sep 21, 2018, 7:54 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതായി പൊലീസ്. അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകുമെന്ന് കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു‍. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തീരുമാനം ഇന്ന് എടുത്തിട്ടുണ്ട്. 

 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതായി പൊലീസ്. അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകുമെന്ന് കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു‍. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തീരുമാനം ഇന്ന് എടുത്തിട്ടുണ്ട്. 

ബിഷപ്പ് കുറ്റക്കാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്പി വ്യക്തമാക്കി. ബലാത്സംഗം നടന്നതിന് തെളിവ് കിട്ടി. ബിഷപ്പിനെ നാളെ പാലാ കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ ആശുപത്രിയില്‍ രാത്രി വൈദ്യപരിശോധന നടത്തും. 

 

കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. 

ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. അറസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ തന്നെ പഞ്ചാബ് പൊലീസിനെയും പഞ്ചാബിലെ ഫ്രാങ്കോയുടെ അഭിഭാഷകനെയും അന്വേഷണസംഘം അറിയിച്ചിരുന്നു.

click me!