
കോഴിക്കോട്:കോഴിക്കോട്ട് വാഹനാപകടത്തിൽ ശരീരം തളർന്ന യുവാവിന്‍റെ ചികിത്സ ആനുകൂല്യങ്ങൾക്ക് തടസമായി റേഷൻ കാർഡ്. വൃദ്ധരായ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിന്‍റെ എപിഎല്‍ കാർഡ് മാറ്റി കിട്ടാൻ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. രജീഷിന്‍റെ ജീവിതം ഈ കിടക്കയിലേക്ക് ചുരുങ്ങിയിട്ട് അഞ്ചുവര്‍ഷമായി.
വാഹനാപകടത്തിൽ തളർന്ന രജീഷിന്‍റെ ശരീരം കുടുംബത്തിന്‍റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു. എങ്കിലും പൊരുതാൻ രജീഷ് തയ്യാറായിരുന്നു.പക്ഷേ ചികിത്സാ ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് ഈ കുടുംബത്തിന് കിട്ടിയത് എപിഎല്‍ റേഷൻ കാർഡ്. നേരത്തെ ബിപിഎൽ കാർഡുണ്ടായിരുന്ന കുടുംബത്തിനാണ് സർക്കാർ എപിഎൽ കാർഡ് നൽകിയിരിക്കുന്നത്. കാർഡ് മാറ്റുന്നതിനായി വൃദ്ധരായ മാതാപിതാക്കൾ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു.
ഇതിനിടെ താമസിച്ചിരുന്ന വീട് കാലപഴക്കം കൊണ്ട് നിലംപൊത്തി. താല്‍ക്കാലികമായി നിർമ്മിച്ച ഈ ഷെഡിലാണ് ഇപ്പോൾ താമസം. മകന്‍റെ ചികിത്സക്കായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന ഈ മാതാപിതാക്കൾക്ക് പുതിയൊരു വീടെന്ന സ്വപ്നം പോലും ഇപ്പോഴില്ല. പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് രജീഷിനും കുടുംബത്തിനുമുള്ള ഏക ആശ്രയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam