ഉനയിൽ ഗോസംരക്ഷകരുടെ മർദ്ദനത്തിനിരയായ ദളിതര്‍ ഹിന്ദുമതം ഉപേക്ഷിച്ചു

By Web DeskFirst Published Apr 30, 2018, 12:43 PM IST
Highlights

2016 ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയിൽ രണ്ടു വർഷം മുൻപ് ഗോസംരക്ഷകരുടെ മർദ്ദനത്തിനിരയായ ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതായി ഉനയിലെ ഇരകളടക്കം 45 കുടുംബങ്ങൾ പ്രഖ്യാപിച്ചത്. ഉന ഇരകളായ ബാലുഭായ് ശരവയ്യ, മക്കളായ രമേശ്, വശ്രം എന്നിവരും ബാലുഭായിയുടെ ഭാര്യ കൻവർ ശരവയ്യയും ബുദ്ധമതം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. മർദനമേറ്റ ബാലുഭായിയുടെ ബന്ധുക്കളായ അശോക്, ബെച്ചർ എന്നിവരും ബുദ്ധമതം സ്വീകരിച്ചു. 

2016 ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

click me!