
തൃശൂര്‍: 58 ആമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്നവസാനിക്കും . നാലിനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ ഉള്ളത്. ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങൾ. കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുന്പോൾ കോഴിക്കോട് ജില്ലതന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 874 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 868 പോയിന്റുള്ള പാലക്കാട് രണ്ടാമതും 855 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam