
ദില്ലി: കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ രൂപത്തില്‍ സജ്ജമാക്കാമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് കിട്ടിയതായി വി.മുരളീധരന്‍ എംപി. വി.മുരളീധരന്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഇന്ന് സമാപിക്കും. സമരം പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് പുനസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി ജി സി എയും സംയുക്ത പരിശോധന നടത്തി സാങ്കേതിക തടസ്സങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിട്ടും അവഗണന തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുകയാണ്. 24ന് കേരളത്തിലെത്തുന്ന എയർപോർട്ട് അതോറിറ്റി ചെയർമാനെ യുഡിഎഫ് പ്രതിനിധികൾ നേരിൽ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാപന സമ്മേളനം വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമരത്തിന്‍റെ ഒന്നാംഘട്ടമാണ് ഉപവാസം എന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും യുഡിഎഫ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam