കോഴിക്കോട് എന്‍ഐറ്റിയില്‍ വിദ്യാര്‍ത്ഥി ജനലില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

By Web DeskFirst Published Jul 30, 2017, 12:03 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് എന്‍ഐറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായ ആന്ധ്ര സ്വദേശിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. 

ഹോസ്റ്റല്‍ മുറിയിലെ  ജനലില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ  കണ്ടെത്തിയത്. രാവിലെ  7.30 വരെ റൂമില്‍ ഇയാളോടൊപ്പം സഹപാഠികള്‍  ഉണ്ടായിരുന്നു. അതിനു ശേഷമാകാം മരണം സംഭവിച്ച്ത് എന്നാണ് പൊലീസ് കരുതുന്നത്.

ഈ മാസം 27നാണ് ഗൊല്ല രാമകൃഷ്ണപ്രസാദ് പ്രൊഡക്ഷന്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ പോയിരുന്നു. സംഭവത്തില്‍ദുരൂഹത ഉണ്ടെന്ന് സഹപാഠികള്‍ ആരോപിച്ചു.  ഇതേതുടര്‍ന്ന് വിശദജമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 


 

click me!