കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

By Web DeskFirst Published Jan 16, 2018, 11:29 PM IST
Highlights

കോഴിക്കോട്: ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷണ കേസ് പ്രതി പിടിയില്‍. ജിതിന്‍ നാഥ് എന്ന ജിതേഷാണ് (35) പൊലിസ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് നടക്കാവ് പൊലിസ് പിടികൂടിയ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മാനസികാസ്വസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. 

ചൊവ്വാഴ്ച ഉച്ചയോടെ സരോവരം കളിപ്പൊയ്കക്ക് സമീപത്ത് നിന്നാണ് പ്രതി പൊലിസ് വലയിലായത്. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ എസ്.ഐ ഹബീബുള്ളയും, കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രബിന്‍, നിജിലേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലിസ് റിമാന്റ് ചെയ്തു. 

click me!