
കോട്ടയം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ മല കയറാനെത്തുകയാണ്. പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു.
എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. അതേസമയം എന്തുവന്നാലും ഇവരെ മലകയറാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് ഹിന്ദു ഐക്യ വേദിയടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പങ്കുവയ്ക്കുന്നത്. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷേഭം സംഘടിപ്പിക്കാനാണ് നീക്കം.
ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങുമെന്നാണ് കെ പി ശശികല പറയുന്നത്. അയ്യപ്പന്‍ തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണുമെന്നാണ് ശശികല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവതികള്‍ മല കയറാതിരിക്കാനുള്ള മാര്‍ഗം അയ്യപ്പന്‍ തന്നെ കണ്ടെത്തും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോള്‍ പൊലീസിനായിരിക്കും അങ്ങനെ തോന്നുക. എന്തായാലും യുവതികള്‍ മല കയറില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam