വയസില്‍ കള്ളക്കളി; കെപിസിസി പട്ടികക്കെതിരെ വീണ്ടും പരാതി

Published : Oct 30, 2017, 03:11 PM ISTUpdated : Oct 04, 2018, 11:31 PM IST
വയസില്‍ കള്ളക്കളി; കെപിസിസി പട്ടികക്കെതിരെ വീണ്ടും പരാതി

Synopsis

തിരുവനന്തപുരം: കെ.പി.സി.സി പട്ടകയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് വീണ്ടും പരാതി. വയസിൽ കള്ളക്കളി കാണിച്ച് പതിനെട്ടു പേരെ കെ.പി.സി.സി നേതൃത്വം പട്ടികയിൽ ഉള്‍പ്പെടുത്തിയെന്നാണ് യുവനേതാക്കളുടെ പരാതി . ഇതിനിടെ തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി അംഗങ്ങളുടെ ആദ്യ യോഗം കെ.പിസി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിന് ചുമതലപ്പെടുത്തി

ഹൈക്കമാന്‍ഡ് അംഗീകരിച്ച 304 അംഗ കെ.പി.സി.സി പട്ടികയിലെ യുവപ്രാതിനിധ്യ പ്രശ്നമാണ് പുതിയ പരാതിക്ക് ആധാരം . നാല്‍പത്തിയഞ്ചു വയസിൽ താഴെയുള്ളവരെന്ന് നിലയിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന പതിനെട്ടു പേര്‍ക്ക് പ്രായം  നാല്‍പത്തിയഞ്ചിനു മുകളിലെന്നാണ് പരാതി . ആര്യാടൻ ഷൗക്കത്ത് ,വി.പി സജീന്ദ്രന്‍ , ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ക്ക് പ്രായം നാല്‍പത്തിയഞ്ചു കടന്നുവെന്നാണ് ആരോപണം . ഇവരെ ഒഴിവാക്കി യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് പട്ടിക തയ്യറാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.വി രാജേഷ്, വിനോദ് കൃഷ്ണ , ആര്‍.എസ് അരുണ്‍രാജ് ,അജീസ് ബെന്‍ മാത്യൂസ് എന്നിവരാണ് പരാതി അയച്ചത് .

കൊടിക്കുന്നിൽ സുരേഷ് നിര്‍ദേശിച്ചയാളും കൊല്ലം സ്വദേശിനിയുമായ  സരോജിനിയെ പന്തളം ബ്ലോക്കിൽ നിന്ന് കെ.പി.സി.സി അംഗമാക്കിയതിൽ പ്രാദേശിക നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ് . കൊല്ലം സ്വദേശി മേരിദാസനെ കാസര്‍കോട് നിന്ന് കെ.പി.സിസി അംഗമാക്കിയതും തര്‍ക്ക വിഷയമാണ് . കെ.പി.സി.സി പട്ടികയിൽ ഉള്‍പ്പെടാത്ത അര്‍ഹര്‍ക്ക്  പാര്‍ട്ടി പദവികള്‍ നല്‍കുമെന്ന സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള സുദര്‍ശൻ നാച്ചിയപ്പൻ അറിയിച്ചു

ആദ്യ ജനറൽ ബോഡി കെ.പി.സിസി പ്രസിഡന്‍റ് ,ഭാരവാഹിള്‍ ,എ.ഐ.സി.സി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു . അതേ സമയം രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല .


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം