
കൊച്ചി: ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കും. പ്രതികൾ കർണാടകയിലേക്ക് കടന്നുവെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു.
പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകൾ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്‍റേതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam