കൃഷ്‍ണ സോബ്‍തിക്ക് ജ്ഞാനപീഠ പുരസ്‍കാരം

By Web DeskFirst Published Nov 3, 2017, 5:41 PM IST
Highlights

അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‍കാരം ഹിന്ദി സാഹിത്യകാരി കൃഷ്‍ണ സോബ്‍തിക്ക്. 11 ലക്ഷം രൂപയും പ്രശസ്‍തിപത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.

സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 92കാരിയായ കൃഷ്‍ണ സോബ്‍തിയെ ജ്ഞാനപീഠ പുരസ്‍കാരത്തിന് തെരഞ്ഞെടുത്തത്. കൃഷ്‍ണ സോബ്‍തിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

കൃഷ്‍ണ സോബ്‍തിയുടെ പ്രധാന കൃതികള്‍- ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, കൗഡ് സര്‍ക്കിള്‍സ്സണ്‍, ഫ്ലവേഴ്‍സ് ഓഫ് ഡാര്‍ക്ക്‍നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്, ഹം ഹഷ്‍മത്ബാഗ്, ടൈം സര്‍ഗം.

click me!