
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ അധിക ജലം കെഎസ്ഇബിക്ക് കോടിക്കണക്കിനു രൂപയുടെ ലാഭമാണ് ഉണ്ടാക്കി നൽകിയത്. എന്നാൽ പ്രളയവും ഉരുൾപൊട്ടലും ഇടുക്കിയിൽ മാത്രം നാലേ മുക്കാൽ കോടിയിലധികം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടാക്കി.
രണ്ടാഴ്ച കൊണ്ടാണ് ഇടുക്കിയിൽ വൈദ്യുതി വകുപ്പിന് നാലു കോടി എൺത്തിയഞ്ചു ലക്ഷത്തി നാലായിരം രൂപയുടെ നഷ്ടം ഉണ്ടായത്. 11 കെവി ലൈനുകളുടെ 549 പോസ്റ്റുകൾ ഒടിഞ്ഞു വീണു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എൽടി ലൈനുകളുടെ 1198 പോസ്റ്റുകളാണ് ഒടിഞ്ഞത്. 3426 പോളുകൾ നശിച്ചു പോയി. അടിമാലി ഇലക്ട്രിക്കൽ സെക്ഷനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. 11 കെവി ലൈനുകളുടെ 299 പോസ്റ്റുകളും എൽടി ലൈനുകളുടെ 446 പോസ്റ്റുകളുമാണ് ഇവിടെ വീണത്.
11 കെവി എൽടി എന്നീ വിഭാഗങ്ങളിലായി 605 കിലോമീറ്റർ വൈദ്യുതി ലൈൻ ഉപയോഗ ശൂന്യമായി. 103 ട്രാൻസ്ഫോർമറുകൾ കേടായി. 12 എണ്ണം എണ്ണം മണ്ണിനടിയിൽ പെട്ടും വെള്ളത്തിൽ ഒലിച്ചു പോയും നഷ്ടപ്പെട്ടു. അയൽ സംസ്ഥാനത്തു നിന്നാണ് ഇവ ഇനി എത്തിക്കേണ്ടത്. റോഡുകൾ തകന്നത് ഇത് എത്തിക്കാൻ കാലതാമസം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam