നാളത്തെ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെഎസ്ആര്‍ടിസി

By Web DeskFirst Published Jan 23, 2018, 6:35 PM IST
Highlights

തിരുവനന്തപുരം: നാളത്തെ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍. മുഖ്യമന്ത്രിയുമായി സംഘടനകള്‍ ചര്‍ച്ച നടത്തി. അതേസമയം, ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ നികുതി ഒഴിവാക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

ദിനം പ്രതിയുണ്ടാകുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ പണിമുടക്കുന്നത്. ടാക്സി വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ചരക്കു ലോറികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ടെങ്കിലും പിഎസ്‍സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!