കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

Web Desk |  
Published : May 01, 2018, 08:47 AM ISTUpdated : Jun 08, 2018, 05:52 PM IST
കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

Synopsis

കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ആറു പേർക്ക് പരിക്ക്

തൃശൂര്‍: കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയിലേയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. ബസിന് കുറുകെ ബൈക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ട് തെന്നി മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. ആകെ 18 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'