നിയന്ത്രണംവിട്ട എസ്‍യുവി ഹോട്ടലിലേക്ക് ഇടിച്ച് കയറി വൃദ്ധന്‍ മരിച്ചു

Web Desk |  
Published : May 01, 2018, 08:45 AM ISTUpdated : Jun 08, 2018, 05:48 PM IST
നിയന്ത്രണംവിട്ട  എസ്‍യുവി ഹോട്ടലിലേക്ക് ഇടിച്ച് കയറി വൃദ്ധന്‍ മരിച്ചു

Synopsis

എസ് യു വി ഹോട്ടലിലേക്ക് ഇടിച്ചു കയറി ക്യാഷ് കൗണ്ടറിന് മുന്നില്‍ നിന്ന വൃദ്ധന്‍ മരിച്ചു

റോഡ് സൈഡിലെ ഹോട്ടലിലേക്ക് വാഹനം ഇടിച്ച് കയറി അറുപതുകാരന്‍ മരിച്ചു. പൂനെയിലെ സംഗ്‍വി ചൗക്കിലാണ് ഉച്ച്യ്ക്ക് ഒരുമണിയോടെ അപകടമുണ്ടായത്. ഓം പ്രകാശ് പണ്ടിന്‍വാര്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു. 

പ്രധാന റോഡില്‍നിന്ന് ഹൈ സ്പീഡില്‍ ഓടിച്ചെത്തിയ എസ് യു വി റോഡിന് എതിര്‍വശത്തുളള ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ നില്‍ക്കുകയായിരുന്നു പണ്ടിന്‍വാര്‍ എന്നും ഇയാളുടെ ഭാര്യയും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഡയസ്നോൺ നിർബന്ധമാക്കി ആരോ​ഗ്യവകുപ്പ്, സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറാൻ നിർദേശം