ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Web Desk |  
Published : Mar 30, 2018, 09:11 AM ISTUpdated : Jun 08, 2018, 05:51 PM IST
ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Synopsis

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍സി ബസിന്റെ ഡ്രൈവറെ മുണ്ടൂരിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി വഴിതടഞ്ഞു ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചതിനും, സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതിനും, മാരകമായ രീതിയില്‍ മുറിവേല്‍പ്പിച്ചതിനും പ്രതികള്‍ക്കെതിരെ വേവേറെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത് എന്നതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍സി ബസിന്റെ ഡ്രൈവറെ മുണ്ടൂരിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. വിവാഹസംഘത്തിന്റെ വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു ടെമ്പോ ട്രാവലറിലും ടാറ്റാ സുമോയിലുമായാണ് വിവാഹസംഘം യാത്ര ചെയ്തിരുന്നത്. സംഘത്തിലുണ്ടായിരുന്ന ദിലീപ്(24),ബിനേഷ് (23), എന്നീ സഹോദരങ്ങളും അനീഷ് (29) എന്നയാളുമാണ് ഡ്രൈവറെ ആക്രമിച്ചത്. 

ബസിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ അക്രമദൃശ്യങ്ങള്‍ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വൈറലാവുകയും സംഭവത്തിനെതിരെ വന്‍ജനരോക്ഷമുയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇടപെട്ട കെ.എസ്.ആര്‍.ടി.സി എംഡി എ.ഹേമചന്ദ്രന്‍ ശക്തമായ നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി
അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്