കെഎസ്ആര്‍ടിസി ബസ്സ് കാറിനെ ഇടിച്ച് തെറിപ്പിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  വീഡിയോ

Web Desk |  
Published : Sep 15, 2017, 11:42 AM ISTUpdated : Oct 05, 2018, 03:28 AM IST
കെഎസ്ആര്‍ടിസി ബസ്സ് കാറിനെ ഇടിച്ച് തെറിപ്പിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  വീഡിയോ

Synopsis

കോട്ടയം: കെഎസ്ആര്‍ടിസി ബസ് കാറിനെ  ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍   യാത്രക്കാര്‍  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയത്തു നിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം എംസി റോഡിലായിരുന്നു സംഭവം.

റോഡുമുറിച്ച് പെട്രോള്‍ പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ബെന്‍സ് കാറിനെ അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിക്കുകയായിരുന്നു. കാറിന്‍റെ മദ്യഭാഗത്താണ് ഇടിച്ചതെങ്കിലും കര്‍ട്ടന്‍ എയര്‍ബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാര്‍ക്ക് പരിക്കുകളേറ്റില്ല. 

അപകടത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മെഴ്‌സഡീസ് ബെന്‍സിന്റെ സി 220 യാണ് അപകടത്തില്‍പ്പെട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമൂഹമാധ്യമത്തിൽ ഇറാൻ അനുകൂല പോസ്റ്റ്: ബഹ്റൈനിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
സിപിഎം പ്രവർത്തകർ പോലും പങ്കെടുത്തില്ല, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് 'ഒഴിഞ്ഞ സദസ്', പത്തിൽ താഴെ കാണികൾ മാത്രം! ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം