കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി,ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അനുവദിക്കാന്‍ ആലോചന,ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Published : May 19, 2026, 02:01 PM IST
ksrtc free ticket

Synopsis

തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ  ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.

തിരുവനന്തപുരം:  കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. 

ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിനറെ ആവേശത്തിലാണ് സ്ത്രീകൾ

നിലവിൽ ശമ്പളം നൽകാനടക്കം കെഎസ്ആർടിസിക്ക് സർക്കാർ പ്രതിമാസം കോടികൾ നൽകുന്നുണ്ട്. സൗജന്യ യാത്രക്കുളള തുക കൂടി എവിടുന്നു കാണുമെന്ന് പരിഹസിക്കുന്നു സിപിഎം. പദ്ധതിയിൽ സ്വകാര്യ ബസുടമകൾ എതിർപ്പ് തുടരുകയാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചാൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തേണ്ടി വരുമെന്ന് ആശങ്ക. വരും ദിവസങ്ങളിൽ സ്വകാര്യ ബസ് ഉടമകളുമായി പുതിയ ഗതാഗതമന്ത്രി ചർച്ച നടത്തും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതെന്ന് ചാണ്ടി ഉമ്മൻ; 'വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും'
ഞങ്ങളെ തൊട്ടാല്‍ ചോരപ്പുഴ ഒഴുകും; യുദ്ധഭീതിക്കിടെ അമേരിക്കയ്ക്ക് ക്യൂബയുടെ മുന്നറിയിപ്പ്