സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ല. ഇന്നത്തെ മന്ത്രിസഭാ യോഗവും അതിന് തെളിവാണ്. രണ്ടര മണിക്കൂർ ചർച്ച നടന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നയപരമായ ചർച്ചകൾ നടക്കേണ്ടത് കോൺഗ്രസിനും യുഡിഎഫിലുമാണ്. എന്നാൽ, അവിടെ ഒരു ചർച്ചയും നടക്കുന്നില്ല. കെപിസിസി പ്രസിഡന്റുമായി പോലും ചർച്ച നടക്കുന്നില്ല.
തിരുവനന്തപുരം: സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും ഇന്ന് നടന്ന മന്ത്രിസഭാ യോഗവും അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂട്ടുത്തരവാദിത്വം നഷ്ടമായാൽ മാന്യമായി ചെയ്യേണ്ട കാര്യമുണ്ട്, എന്നാൽ അതിലേക്ക് പോകണമെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷം സർക്കാരിന് പൂർണമായും പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ, തെറ്റായ കാര്യങ്ങളെ പ്രതിപക്ഷം തുറന്നുകാണിക്കുകയും ചെയ്തു. ഇത് കോർപ്പറേറ്റ് നയങ്ങളോട് വിധേയപ്പെട്ട സർക്കാരാണ്. കരിമണൽ ഖനനവും സരൾ പദ്ധതിയും സ്വകാര്യവ്യക്തികൾക്ക് തീറെഴുതി. വിഴിഞ്ഞം ഓഹരിവിൽപ്പനയ്ക്ക് ഇളവ് നൽകി. മുഖ്യമന്ത്രിയാകുന്നതിന് മുൻപും അതിനുശേഷവുമുള്ള ഹെലികോപ്റ്റർ, വിമാനയാത്രകളുടെ സ്പോൺസർ ആരാണെന്ന് പറയാൻ വി ഡി സതീശൻ ഇനിയും തയ്യാറായിട്ടില്ല. ഉന്നത വിദ്യാഭ്യാസമേഖലയിൽ സർക്കാർ സംഘപരിവാർ അംഗങ്ങളെ തിരുകിക്കയറ്റി. എൽഡിഎഫിന്റെ മുന്നറിയിപ്പ് ഇപ്പോൾ ശരിയായിരിക്കുകയാണെന്നും ഒരുകാര്യത്തിലും സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വൈദ്യുതി കരാറിൽ മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് വി ഡി സതീശൻ സമ്മതിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ തീരുമാനിച്ചതിൽ അമർഷമുണ്ടായിരുന്നെന്ന വാർത്തകളും മുഖ്യമന്ത്രി ശരിവെച്ചു. ബോർഡ്-കോർപ്പറേഷൻ വിഭജനവും പൂർത്തിയായിട്ടില്ല. സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ല. ഇന്നത്തെ മന്ത്രിസഭാ യോഗവും അതിന് തെളിവാണ്. രണ്ടര മണിക്കൂർ ചർച്ച നടന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നയപരമായ ചർച്ചകൾ നടക്കേണ്ടത് കോൺഗ്രസിനും യുഡിഎഫിലുമാണ്. എന്നാൽ, അവിടെ ഒരു ചർച്ചയും നടക്കുന്നില്ല. കെപിസിസി പ്രസിഡന്റുമായി പോലും ചർച്ച നടക്കുന്നില്ല. എല്ലാ ചർച്ചയും മന്ത്രിസഭയിൽ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് പകൽപോലെ വ്യക്തമാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കംചെയ്തതിൽ മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിഞ്ഞു. സഭയിൽ നൽകിയ മറുപടി കള്ളം പൊളിച്ചു. ഓൺലൈൻ സംവിധാനങ്ങൾ സർക്കാർ അട്ടിമറിച്ചു. മാസപ്പടി വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചില്ല. ക്ഷേമപെൻഷൻ വീട്ടിലെത്തുന്നില്ല. സർക്കാർ ആശുപത്രിയിലെ കാര്യം പിന്നെ പറയേണ്ടതില്ല. അഴിമതി കൊടികുത്തി വാഴുകയാണ്. ഡിസിസി നേതാവ് തന്നെ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങി. സർക്കാർ അധികാരത്തിലെത്തി ആറുമാസം പൂർത്തിയാകും മുൻപ് നേതൃത്വം തന്നെ കൈക്കൂലിവാങ്ങുന്ന കാഴ്ചയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സിപിഎം വിട്ടതിലും പാർട്ടി സെക്രട്ടറി മറുപടി നൽകി. കോടിയേരിയുടെ ഭാര്യാസഹോദരനായ വിനയകുമാർ നേരത്തേ തന്നെ പാർട്ടിയിൽ ഇല്ലാത്ത ആളാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിനയകുമാർ കഴിഞ്ഞവർഷം മുതൽ തന്നെ പാർട്ടി അംഗത്വത്തിൽ ഇല്ല. കോടിയേരിക്ക് നൽകിയത് ശരിയായ യാത്രയയപ്പായിരുന്നു. ഐപി ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ പൊലീസ് നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.













