ബസ് മിന്നലായാലും ആവശ്യപ്പെട്ടാല്‍ നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍

Published : Jan 18, 2018, 08:49 PM ISTUpdated : Oct 04, 2018, 05:56 PM IST
ബസ് മിന്നലായാലും ആവശ്യപ്പെട്ടാല്‍ നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍

Synopsis

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പാലാ-കണ്ണൂര്‍ മിന്നല്‍ ബസ് യാത്രക്കാരിയെ ഇറങ്ങാന്‍ വിസമ്മതിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന്‍. 

ബസ് ഏതായാലും രാത്രിയില്‍ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ നിര്‍ത്തി കൊടുക്കണമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ മാനുഷികസമീപനമല്ല ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് നിരീക്ഷച്ച വനിതാ കമ്മീഷന്‍ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എംഡിയില്‍ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. 

മിന്നല്‍ പോലെയുള്ള ബസുകള്‍ യാത്ര പുറപ്പെടുമ്പോഴും പ്രധാന സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാര്‍ കയറുമ്പോഴും സ്‌റ്റോപ്പുകളെക്കുറിച്ച് വിവരം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പയ്യോളി പോലീസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസെടുത്തതില്‍ കടുത്ത അമര്‍ഷമാണ് ജീവനക്കാര്‍ക്കുള്ളത്. ജീവനക്കാരെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് വിഷയത്തില്‍ കെ.എസ്.ആര്‍.ടി മാനേജ്‌മെന്റും സ്വീകരിച്ചിട്ടുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും