
തിരുവനന്തപുരം: പെൻഷന്‍ വിതരണത്തിലെ തടസ്സം നീക്കാന്‍ ഗതാഗത മന്ത്രി ഇടപ്പെട്ടു. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, ജീവനക്കാരുടെ കണക്ക് സഹകരണ വകുപ്പിന് കൈമാറുന്നതിലെ തടസ്സം ഉടനെ നീക്കും. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്‍റെ താളം തെറ്റിച്ചത്. സഹകരണ വകുപ്പും പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ വലിയ ജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം സഹകരണ വകുപ്പിനെ ഏല്‍പിച്ചിരുന്നു.എന്നാല്‍ ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്‍ഷന്‍ ഇനിയും കിട്ടിയിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടുമില്ല .272 പേര്‍ക്ക് മാര്‍ച്ച് മാസത്തെ പെന്‍ഷനും കിട്ടാനുണ്ട്.
പുതിയ നടപടിക്രമമനുസരിച്ച് ഓരോ മാസവും അര്‍ഹരായവരുടെ പുതിയ പട്ടിക കെ എസ്ആര്‍ടിസി സഹകരണവകുപ്പ് രജിസ്റ്റാര്‍ക്ക് കൈമാറണം. ഈ പട്ടിക അനുസരിച്ചാണ് സഹകരണവകുപ്പ് പെന്‍ഷന്‍ തുക ബാങ്കുകളില്‍ എത്തിക്കുന്നത്.കെഎസ്ആര്‍ടിസിയുടെ നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും, അര്‍ഹരായവരുടെ പട്ടിക നേരത്തെ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു എംഡി ടോമിന്‍തച്ചങ്കരിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam