
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് കോടിയേരി. ഇതിനായി വേണ്ട ഇടപെടല്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിക്കവെയാണ് കോടിയേരി മാധ്യമങ്ങളോട് സംസാരിച്ചത്.
ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരമാണ്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. ആശ്വാസ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കോടിയേരി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പൊലീസുക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഇടത് സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്നും കോടിയേരി പറഞ്ഞു.
ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ബോധപൂര്‍വമല്ല. ശ്രീജിത്തിന്‍റെ മരണ ശേഷമുളള സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാനാണ് മന്ത്രിമാര്‍ വീട് സന്ദര്‍ശിക്കാതിരുന്നത് എന്നും കോടിയേരി പറഞ്ഞു. ഇടത് മുന്നണിയുടെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെ. ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം ഒറ്റപ്പെട്ടത്. സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം എന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചത്. ശ്രീജിത്ത് മരിച്ചിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖമന്ത്രിയോ മറ്റ് മന്ത്രിമാരോ ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചില്ല എന്ന ആക്ഷേപത്തിന് പിന്നാലെയാണ് കോടിയേരിയുടെ സന്ദര്‍ശനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചിരുന്നില്ല. ഇതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് അതൃപ്തിയുണ്ട്. അതേസമയം, ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വരാപ്പുഴയിൽ വിശദീകരണ യോഗം നടത്തും. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ നിഴലിലായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam