കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

Published : May 03, 2017, 07:34 AM ISTUpdated : Oct 04, 2018, 04:28 PM IST
കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

Synopsis

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആശങ്കകള്‍ 10 ദിവസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

തിങ്കളാഴ്ച ആരംഭിച്ച സമരം ഇന്നലെ രാവിലെ യൂണിയന്‍ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ സംഘടനകള്‍ക്ക് അതീതമായി ഒരുവിഭാഗം തൊഴിലാളികള്‍ വീണ്ടും സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇന്നും സംസ്ഥാനത്തുടനീളം വിവിധ ഡിപ്പോകളില്‍ ഒട്ടേറെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന കര്‍ശന നിലപാടും ഇന്നലെ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് കൈക്കൊണ്ടു. തുടര്‍ന്നാണ് ഇന്ന് രാവിലെ തൊഴിലാളികള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറാത്തത് മാറുമോ? 14 സീറ്റ് വരെ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങളിൽ പ്രതീക്ഷയോടെ ബിജെപി
അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം, ആനയെ ഉടമ കൊണ്ടുപോയി