ഏഴ് കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

By Web DeskFirst Published Oct 20, 2016, 4:50 AM IST
Highlights

തിരുവനന്തപുരത്തുനിന്നും മംഗലാപുരം,മൈസൂര്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്കാനിയാ ബസിന്റെ തൃശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. തലസ്ഥാനത്തുനിന്നും പുറപ്പെടുന്ന ബസിലെ ഡ്രൈവര്‍ തൃശൂരിലെത്തി ഈ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് വണ്ടി കൈമാറും.  തൃശൂരില്‍ നിന്നും കയറുന്ന ഡ്രൈവര്‍ രണ്ട് രാത്രിയും ഒരു പകലും കൊണ്ട് സര്‍വ്വീസ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒരുദിവസം അവധി. ഒഴിവു ദിനം വെട്ടിക്കുറച്ചതോടെ ഡ്രൈവര്‍മാര്‍ സമരം തുടങ്ങി. ഇതേത്തുടര്‍ന്നാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്

സര്‍വ്വീസിനെ ബാധിക്കും വിധം ജോലിയില്‍ നിന്നും വിട്ടുനിന്നതിനാണ് നടപടിയെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ അപകടം പറ്റി ചികിത്സയിലായിരുന്ന ജീവനക്കാരനെയും സസ്‌പെന്‍റ് ചെയ്തതായി തൊഴിലാളികള്‍ ആരോപിക്കുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും അവധി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ  സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം

click me!